Monday, December 9, 2019

രാജ്യ തലസ്ഥാനത്തോട്ട്!

ആദ്യം ട്രെയിൻ കേറിയത് ഡെൽഹിയിലോട്ടാണ്, 2 ദിവസത്തെ യാത്രയുണ്ട് അവിടേക്ക്!

ഇതുവരെ കാണാത്ത, പക്ഷേ 2വർഷത്തോളമായി ഞാൻ പ്രവർത്തിക്കുന്ന 3 സംഘടനകൾ ഉണ്ടവിടെ. TGF ഇന്റെ വളർച്ചക്ക് അവർക്കും ഒരു പങ്കുണ്ട്. നമ്മുടെ പുതിയവിശേഷങ്ങൾ അവരുമായി പങ്കുവെക്കാനും, ഭാവിയിലെ ചില സുപ്രധാന തീരുമാനങ്ങൾ എടുക്കാനുമാണ് ആദ്യ യാത്രയുടെ ലക്ഷ്യം.

രാവിലെ തന്നെ നമ്മുടെ ജിന്ന് യാത്രയയക്കാൻ എത്തിയിട്ടുണ്ട്. കണ്ടുമുട്ടുന്നവർക്ക് കൊടുക്കാൻ കുറച്ചു പേപ്പർ പെൻ സെറ്റ് ആക്കാൻ പറഞ്ഞിരുന്നു, അതും മറന്നിട്ടുള്ള വരവാണ്!

ഹാമീം. ഇടനേഞ്ചോട് ചേർന്നിരിക്കുന്ന ചില മനുഷ്യരുണ്ട്, അവരിലൊരാൾ. കോളേജിൽ ജൂനിയർ, അവന്റെ ഫേസ്ബുക് എഴുത്തുകൾ നിന്നും ചാർത്തികിട്ടിയ പേരാണ് ജിന്ന്.

ഇവനോടൊപ്പമാണ് ഗുൽമോഹർ നട്ടത്. അതിന്നു പടർന്നു പന്തലിച്ചു പൂത്തു നിൽക്കുന്നു.
ഉത്തരവാദിത്തങ്ങളെല്ലാം അവനെ ഏല്പിച്ചു. മടിയനാണ്, നന്നായ മതിയായിരുന്നു.

എന്തായാലും കയ്യിലുള്ള കുപ്പി വെച് #BottlesUpCampaign ചെയ്യാമെന്ന് വെച്ചു.

കൃത്യ സമയത്തു ട്രെയിൻ എത്തി, റെയിൽവേക്ക് സ്തുതി.
ഇതിന് മുന്നേ iVolunteer Award വാങ്ങാൻ മുംബൈയിലും ഡൽഹിയിലും പോയിട്ടുണ്ട്. രണ്ടു പ്രവിശ്യവും ട്രെയിൻ ഒന്നൊന്നര മണിക്കൂർ ലേറ്റ്.

അന്നൊന്നും കൊണ്ടാക്കാൻ വീട്ടിൽ നിന്നാരും വന്നിട്ടില്ല. അവിടെ പോയി, പരുപാടി കഴിഞ്ഞു തിരിച്ചു വരുക.

ഇത്തവണ കോഴിക്കോട് വരെ വാപ്പയുമുണ്ട് കൂടെ, ദേ ഒളിഞ്ഞു നോക്കുന്നുണ്ട്.


2 comments:

മാഷിന്റെ സ്വർഗ്ഗം!

അമ്പതിൽപ്പരം കൊല്ലം പഴക്കമുള്ളതാണീ തറവാട്. പഴയമുടെ ഭംഗി.  പാതിരാ വരെ നീണ്ട കത്തിയടിക്ക് ശേഷം എന്നെ മുകളിലത്തെ നിലയിൽ ഒറ്റക്കാക്കി മാഷ് പോയി....