അടുത്തയാത്ര വീണ്ടും ഡൽഹിയിലേക്കാണ്.
8 മണിക്കൂർ.
വീണ്ടും സെക്കൻസ് സിറ്റിംഗ്.
ഇന്നലെ രാത്രിമുതൽ ഫോണിൽ ചാർജില്ല. ട്രൈനിൽ പവർ പോയിന്റ് വർക്കിംഗ് അല്ല. അതും തപ്പിത്തപ്പി ജനറൽ കംപാർട്ട്മെന്റിലെത്തി.
ആളും അനക്കവുമില്ല, വളരെ കുറച്ചാളുകൾ. വെറുതെ ടിക്കറ്റ് ബുക്ക് ചെയ്തു.
രണ്ടു കുട്ടികളെ കണ്ടു, ഫോണും കുത്തിയിട്ട് അവിടെ ഇരിപ്പായി, അവരോട് കളിച്ചു ചിരിച്ചും.
മൂത്ത പെങ്ങൾ അനിയന്റെ കൂടെ നടപ്പാണ്. അവന് വെള്ളം കൊടുക്കുന്നു, എടുക്കുന്നു. മൂത്ത പെങ്ങളുണ്ടായാൽ എങ്ങനെയായിരിക്കും സ്നേഹമെന്ന് കണ്ടറിഞ്ഞു.
അമ്മയെ പറ്റി എന്താ പറയുക. ആ കൊച്ചുങ്ങളെ വെറുതെ ഇട്ടങ്ങ് അടിക്കുന്നു പിച്ചുന്നു. കൊച്ചുങ്ങളാണെ കിടന്ന് കരച്ചിൽ. ഒന്ന് പൊട്ടിച്ചാലോ എന്നുവരെ തോന്നിപ്പോയി.
ഒരോ ആളുകൾ വരുമ്പോഴും അവൻ ശബ്ദം കേട്ട് ആകാം ശയോടെ നോക്കും. കുറച്ചു കഴിഞ്ഞപ്പൊ തലകുത്തി മറിഞ്ഞു കൊണ്ട് രണ്ട് കുട്ടികൾ വന്നു. സർക്കസ് ആണ്. അതിനിടയിലൂടെ അവർ അടികൂടുന്നുണ്ട്. ചേച്ചിയുടെ ദേഹത്തു വെച്ചിരിക്കുന്ന വളയത്തിലൂടെ അവൻ ഊഴ്ന്നിറങ്ങുന്നു.
അഭ്യാസങ്ങൾക്ക് ശേഷം വത്തിനടുത്തിരിക്കുന്ന അമ്മയുടെ അടുത്തേക്ക് അവർ പൈസയുമായി പോയി, അവരുടെ മടിയിൽ ഇരിക്കുന്നു.
ഒരേ സമയം കണ്ട രണ്ടു ജീവിതങ്ങൾ. സ്നേഹങ്ങൾ.
ഡൽഹിയോട അടുക്കുകയാണ്. ഇതുവരെ ഞാൻ കണ്ട ഡൽഹിയല്ല അത്. ഇതായിരുന്നു നമ്മൾ കാണേണ്ട ഡൽഹി.
ചേരിയുടെ പിറകിൽ കുമിഞ്ഞു കൂടിയിരിക്കുന്ന മാലിന്യങ്ങൾ. അതിനുമുകളിലൂടെ, ചെരിപ്പുപോലും ഇല്ലാതെ കളിക്കുന്ന കുട്ടികൾ. മലിനമായ ജലം. മാനം പഠിപ്പിക്കുന്ന കാഴ്ചകൾ.
സ്റ്റേഷൻ എത്താറായപ്പൊ ട്രൈനിൽ നിന്നും ചാടിയിറങ്ങിയ ചേച്ചിയുടെ കാലൊന്ന് തെന്നി. ബഹളം കേട്ടു എത്തിനോക്കി, ട്രൈനോടൊപ്പം ഇരയുകയാണ്. അവിടെ നിന്നു ചിറക്കാൻ അവരെ പിടിച്ചു നീക്കിയിട്ടു. ഭാഗ്യം കൊണ്ട് രക്ഷപെട്ടു.
ഇറങ്ങാറായി ബാഗ് പഴയ സീറ്റിലാണെന്ന് അപ്പോളാണ് ഓർമ വന്നത്. അങ്ങോട്ടേക് ഓടി.
ഭാഗ്യം വെയ്റ്റ് ആയ കൊണ്ട്, അത് പോയില്ല.
ഇത്രയും ദിവസം എന്റെ ജീവൻ നിലനിർത്തിയ സ്റ്റീൽ ബോട്ടിൽ ആരോ അടിച്ചോണ്ട് പോയി.
അങ്ങനെ #BottlesUp ഡൊണേഷൻ എന്റെ വക ഡൽഹിയിലും!
No comments:
Post a Comment